സ്കോട്ട ദേശീയദിനം ആഘോഷിച്ചു
ഷാർജ: സ്കോട്ട യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യു.എ.ഇ 53ാം ദേശീയ ദിനം വിപുലമായ ആഘോഷിച്ചു. അക്കാഫ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ സ്കോട്ട പ്രസിഡന്റ് അബുൽ നാസർ അധ്യക്ഷതവഹിച്ചു. നാട്ടിൽനിന്ന് എത്തിയ കണ്ണൂർ ജില്ല മുസ്ലിം എജുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, എക്സിക്യൂട്ടിവ് അംഗം അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ മുഖ്യാതിഥികളായി. സ്കോട്ട സെക്രട്ടറി മൻസൂർ സ്വാഗതം പറഞ്ഞു. മഹമൂദ് അള്ളാംകുളം, അബ്ദുൽ കരീം ചേലേരി, സ്കോട്ട സ്ഥാപക പ്രസിഡന്റ് കെ.എം. അബ്ബാസ്, മുൻ പ്രസിഡന്റ് സി.ടി. റഫീഖ്, പ്രമുഖ സാമൂഹ്യ പ്രവർത്തനായ അബ്ബാസ് എന്നിവർ ആശംസകളർപ്പിച്ചു. എഡിറ്റർ പി.കെ. ഷംസീർ ‘കാമ്പസ് കിസ്സ’, ‘സർ സയ്യിദ് എന്നെ മൊഞ്ചത്തി’ എന്നീ പുസ്തകങ്ങളെ പരിചയപ്പെടുത്തി. അതിഥികളായ മഹമൂദ് അള്ളാംകുളം, അബ്ദുൽ കരീം ചേലേരി എന്നിവർക്കുള്ള സ്നേഹോപഹാരങ്ങൾ സി.ടി. മുഹമ്മദ് റഫീഖ്, നാസർ അഹമ്മദ്, മൻസൂർ സി.പി ഷറഫു എന്നിവർ കൈമാറി. ‘കാമ്പസ് കിസ്സ’ എന്ന പുസ്തകം ഷംഷീർ, സാലി എന്നിവർ ചേർന്ന് കോളജ് ലൈബ്രറിക്കുവേണ്ടി സി.ഡി.എം.ഇ.എ പ്രതിനിധികൾക്ക് കൈമാറി. കെ.ടി. റഫീഖ്, കെ.പി. മുഹമ്മദ്, ഷക്കീൽ അഹമ്മദ്, ഒ.ടി. ഷാജഹാൻ, മൻസൂർ പയ്യന്നൂർ, ജയിംസ് ജുനൈദ്, നിസാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി ട്രഷറർ ഷറഫുദ്ദീൻ നന്ദി പറഞ്ഞു.