Home Gulf രാജ്യ വളർച്ച സാധ്യമാക്കിയത്​ പൗരന്മാരുടെ വിശ്വസ്തതയും ധൈര്യവും -പ്രസിഡന്‍റ്

രാജ്യ വളർച്ച സാധ്യമാക്കിയത്​ പൗരന്മാരുടെ വിശ്വസ്തതയും ധൈര്യവും -പ്രസിഡന്‍റ്

അ​ബൂ​ദ​ബി: പൗ​ര​ന്മാ​രു​ടെ അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത​യും ധൈ​ര്യ​വു​മാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ അ​തി​വേ​ഗ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കി​യ​തെ​ന്ന്​​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​റ​ഞ്ഞു. 53ാം ദേ​ശീ​യ ദി​ന​ത്തി​ൽ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ദേ​ശീ​യ റി​സ​ർ​വ്​ സ​ർ​വി​സ്​ പ്രോ​ഗ്രാം ആ​രം​ഭി​ച്ച്​ 10 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ യു.​എ.​ഇ​യു​ടെ യു​വ​തി​ക​ളും യു​വാ​ക്ക​ളും കാ​ണി​ച്ച ധൈ​ര്യ​വും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ്യ​ത​യും ഒ​പ്പം രാ​ജ്യ​ത്തി​ന്‍റെ സ്ഥി​ത സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും കൊ​ണ്ടാ​ണ്​ അ​തി​വേ​ഗ​മു​ള്ള പു​രോ​ഗ​മ​ന യാ​ത്ര സാ​ധ്യ​മാ​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​നൈ​റ്റ​ഡ്​ അ​റ​ബ്​ എ​മി​റേ​റ്റ്​​സി​ന്‍റെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​ക്കൊ​ണ്ട്​ അ​ബൂ​ദ​ബി​യു​ടെ​യും ദു​ബൈ​യു​ടെ​യും ഏ​കീ​ക​ര​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്ര ശി​ൽ​പി​ക​ളാ​യ സാ​യി​ദും റാ​ശി​ദും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ ഈ ​ച​രി​ത്ര സ്ഥ​ല​ത്ത്​ മ​ഹ​ത്താ​യ ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്​ ആ​ഘോ​ഷ​ത്തി​നാ​യി ന​മ്മ​ൾ ഒ​രു​മി​ച്ചു കൂ​ടി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​​​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. ദേ​ശീ​യ ദി​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത 23,000 സൈ​നി​ക​രു​ടെ പ​രേ​ഡി​ന്​​ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2000ല​ത്തി​കം വാ​ഹ​ന​ങ്ങ​ളും ക​വ​ചി​ത യൂ​നി​റ്റു​ക​ളും പ​​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്​ രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ക്കു​ക​യും ജീ​വ​നും ര​ക്​​ത​വും ന​ൽ​കി യൂ​നി​യ​നെ സം​ര​ക്ഷി​ക്കു​മെ​ന്നും ഭൂ​മി​യും മ​ണ്ണും നേ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്നും അ​വ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി പ്ര​സി​ഡ​ന്‍റു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Comments

Please log in to post your comments.