Home Technology BSNL Best Plan: 336 ദിവസം വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റയും Unlimited ഓഫറുകളും

BSNL Best Plan: 336 ദിവസം വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റയും Unlimited ഓഫറുകളും

ഏകദേശം 365 ദിവസം നീണ്ടു നിൽക്കുന്ന മികച്ച പ്ലാനുകളെ കുറിച്ച് അറിഞ്ഞാലോ? ദീർഘകാല വാലിഡിറ്റിയുള്ള മികച്ച റീചാർജ് ഓപ്ഷനാണിത് 1,499 രൂപയാണ് ഈ പാക്കേജിന് വിലയാകുന്നത് Jio, Airtel-നെ തകർക്കാൻ BSNL പക്കലുള്ള തുറുപ്പുചീട്ട് ഇതാണ്. പ്രൈവറ്റ് കമ്പനികളുടെ നിരക്ക് വർധനയെ തുടർന്ന് ലാഭം നേടിയത് ബിഎസ്എൻഎല്ലാണ്. പോക്കറ്റ്-ഫ്രണ്ട്ലി റീചാർജ് നിരക്കിൽ പ്ലാനുകൾ തരുന്ന ഇപ്പോഴത്തെ ഏക ടെലികോം ബിഎസ്എൻഎല്ലാണ്. BSNL ബെസ്റ്റ് പാക്കേജ് ദീർഘകാല വാലിഡിറ്റിയുള്ള മികച്ച റീചാർജ് ഓപ്ഷനാണിത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ തന്നെ തടസ്സമില്ലാത്ത സേവനത്തിനായി ബിഎസ്എൻഎൽ ഉപയോഗിക്കാം. ഇതിനായി സർക്കാർ ടെലികോമിന്റെ പക്കൽ നിരവധി ബജറ്റ് സൗഹൃദ പാക്കേജുകളുണ്ട്. ഇത്തരത്തിൽ ലാഭത്തിലുള്ള മികച്ച വാർഷിക പ്ലാനുകളെ കുറിച്ച് നോക്കാം. BSNL 365 ദിവസ പ്ലാൻ ഏകദേശം 365 ദിവസം നീണ്ടു നിൽക്കുന്ന മികച്ച പ്ലാനുകളെ കുറിച്ച് അറിഞ്ഞാലോ? ലാഭകരമായ റീചാർജ് പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 1,499 രൂപയാണ് ഈ പാക്കേജിന് വിലയാകുന്നത്. ഇതിൽ 365 ദിവസം മുഴുവനായും കിട്ടുമെന്ന് പറയാനാകില്ല. 336 ദിവസത്തെ സാധുതയാണ് ഇതിലുള്ളത്. എങ്കിലും ഒരു വർഷത്തെ തടസ്സരഹിത സേവനം ഇതിൽ ഉറപ്പാക്കുന്നു. ഈ പ്ലാനിൽ ജിയോ, എയർടെൽ, വിഐ എന്നിവയുൾപ്പെടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും കോളുകൾ ചെയ്യാം. ഇതിനായി അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഓഫറാണ് ബിഎസ്എൻഎൽ തരുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും .) ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് ഉപയോഗിക്കാം. ഡാറ്റ ആനുകൂല്യങ്ങൾക്കായി, ഈ പ്ലാൻ 336 ദിവസത്തെ കാലയളവിൽ വരുന്നു. ഇങ്ങനെ മൊത്തം 24GB അതിവേഗ ഡാറ്റ ബിഎസ്എൻഎൽ പാക്കേജിൽ ലഭിക്കും. Also Read: BSNL Unlimited Plan: നല്ല കിണ്ണം കാച്ചിയ പ്ലാൻ, 7 മാസം വാലിഡിറ്റി, അൺലിമിറ്റഡ് കോളുകളോടെ... കുറഞ്ഞ ഇന്റർനെറ്റ് ആവശ്യകതകളുള്ള ഉപയോക്താക്കൾക്ക് ഈ പാക്കേജ് മതിയാകും. എന്നാലും വലിയ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഗുണകരമാണെന്ന് പറയാനാകില്ല. ഹൈ-ഡാറ്റ ആവശ്യമുള്ളവർക്ക്, 6000GB പ്ലാൻ ഉയർന്ന ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക്, ബിഎസ്എൻഎല്ലിന്റെ മറ്റ് ചില പ്ലാനുകൾ അനുയോജ്യമായിരിക്കും. 1,999 പ്ലാനിൽ മൊത്തം 6,000GB ഹൈ-സ്പീഡ് ഡാറ്റയുണ്ട്. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്. വീഡിയോ സ്ട്രീമിങ്ങിനും, വലിയ രീതിയിൽ ഇന്റർനെറ്റ് ബ്രൌസിങ്ങിനും ഉപയോഗിക്കാവുന്ന പ്ലാനാണിത്. Also Read: Last Day Offer: 349 രൂപയ്ക്ക് 3 മാസം വാലിഡിറ്റി! BSNL ബമ്പർ ഭാഗ്യം ഒരു ദിവസം കൂടി... . She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Comments

Please log in to post your comments.