ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വർഷത്തെ ചരിത്രത്തിലാദ്യം, സച്ചിനെ മറികടന്ന് റൂട്ട്; കിവീസിനെ വീഴ്ത്തി ഇംഗ്ലണ്ട്
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്. അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 104 റണ്‍സ് 12.4 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചെടുത്തു. 18 പന്തില്‍ 28 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും പുറത്താകാതെ 37 പന്തില്‍ 50 റണ്‍സടിച്ച് ജേക്കബ് ബെഥേലും 15 പന്തില്‍ 23 റൺസടിച്ച ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. സാക്ക് ക്രോളിയുടെയും(1) ഡക്കറ്റിന്‍റെയും വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്കോര്‍ 348,254, ഇംഗ്ലണ്ട് 499,104/2. നേരത്തെ ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സ് 254 റണ്‍സില്‍ അവസാനിച്ചിരുന്നു. 84 റണ്‍സെടു ഡാരില്‍ മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. വില്യംസണ്‍(61), രചിന്‍ രവീന്ദ്ര(24), ഗ്ലെന്‍ ഫിലിപ്സ്(19), നഥാന്‍ സ്മിത്ത്(21) ടിം സൗത്തി(12) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാഴ്സ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത കാഴ്സ് രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായി. പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ടോസ്, പ്രൈം മിനിസ്റ്റേഴ്സ് ഇലവന് 2 വിക്കറ്റ് നഷ്ടം; വില്ലനായി വീണ്ടും മഴ ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംഗ്സില്‍ 23 റണ്‍സെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ നാലാം ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമായി ജോ റൂട്ട് മാറി. 1630 റണ്‍സാണ് ജോ റൂട്ടിന്‍റെ പേരിലുള്ളത്. 200 ടെസ്റ്റുകളില്‍ നിന്ന് നാലാം ഇന്നിംഗ്സില്‍ 1625 റണ്‍സടിച്ചിട്ടുള്ള ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ജോ റൂട്ട് ഇന്ന് പിന്നിലാക്കിയത്. സച്ചിനൊപ്പം ഇംഗ്ലണ്ട് ബാറ്റിംഗ് ഇതിഹാസം അലിസ്റ്റര്‍ കുക്ക്(1611), ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്(1611) എന്നിവരെയും റൂട്ട് ഇന്ന് പിന്നിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 100ന് മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കുറഞ്ഞ ഓവറില്‍ അടിച്ചെടുക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടും സ്വന്തമാക്കി. 12.4 ഓവറില്‍ 104 റണ്‍സ് വിജയലക്ഷ്യത്തിലെത്തി ഇംഗ്ലണ്ട് 2017ല്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡ് 18.4 ഓവറില്‍ 109 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുത്തതിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോഴുള്ള ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റും(8.21) ഇന്ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക