ജർമ്മൻ ഐ.ടി കമ്പനി അഡെസോ ഇൻഫോപാർക്കിൽ
കൊച്ചി: ആഗോള മേഖലയിലെ പ്രമുഖ ഐ.ടി കമ്പനിയായ അഡെസോയുടെ ഇന്ത്യയിലെ കോർപ്പേറേറ്റ് ഓഫീസ് കൊച്ചി ഇൻഫോപാർക്കിൽ തുറന്നു. ജർമ്മനി ആസ്ഥാനമായ അഡെസോ ഗ്രൂപ്പിന് 60 ലധികം സ്ഥലങ്ങളിലായി 11,000 ജീവനക്കാരുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്കായി ടെക്നോളജി, റിസർച്ച്, സയൻസ് എന്നിവയെ ഒരുമിപ്പിക്കുന്ന കമ്പനിയാണ്. ഓഫീസിന്റെ ഉദ്ഘാടനം അഡെസോ സി.ഇ.ഒ മാർക്ക് ലോഹ്വെബർ നിർവഹിച്ചു. അഡെസോ ബോർഡ് ഉപദേഷ്ടാവ് ടോർസ്റ്റൺ വേഗനാർ, ബിസിനസ് ഏരിയ ലീഡ് ബുറാക് ബാരി, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഷാലി ഹസ്സൻ, മാനേജിംഗ് ഡയറക്ടർ പ്രമോദ് മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags: