ജിമ്മിലും പോയില്ല കടുത്ത ഡയറ്റുമില്ല; 6 മാസത്തിനുള്ളിൽ യുവതി കുറച്ചത് 25 കിലോ ഭാരം
ആരോഗ്യകരമായ ഭക്ഷണവും പതിവ് വ്യായാമവും ഫിറ്റ്‌നസ് ദിനചര്യകളുമൊക്കെയായി ശരീരഭാരം കുറയ്ക്കാനായി പല ശ്രമങ്ങളും നമ്മൾ നടത്താറുണ്ട്. 6 മാസത്തിനുള്ളിൽ 25 കിലോ ഭാരം കുറച്ച് സാമൂഹികമാധ്യമങ്ങളിൽ കയ്യടി നേടുകയാണ് സാക്ഷി യാദവ് എന്ന യുവതി. ശരീരം ഭാരം കുറക്കുന്നതിനായി താൻ പിന്തുടരുന്ന മാർഗങ്ങൾ സാക്ഷി ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സുമായി പങ്കുവയ്ക്കാറുണ്ട്. ലളിതമായ 9 സ്റ്റെപ്പുകൾ പിന്തുടർന്നതുവഴി തനിക്ക് 6 മാസത്തിനുള്ളിൽ 25 കിലോ കുറക്കാൻ സാധിച്ചെന്നാണ് സാക്ഷി പറയുന്നത്. താൻ പിന്തുടർന്ന മാർഗങ്ങളും അവർ പങ്കുവെച്ചു. ഹോം വർക്കൗട്ട്സ് ആഴ്ചയിൽ ആറു ദിവസം 40 മുതൽ 50 മിനുറ്റ് വരെ ഭാരം കുറയുന്നതിനും സ്ട്രെങ്ത് ഉണ്ടാകുന്നതിനും പ്രയോജനം ചെയ്യുന്ന വർക്കൗട്ടുകൾ വീട്ടിൽതന്നെ ചെയ്തു ഹോംമെയ്ഡ് ഫുഡ് പുറത്തുനിന്നുമുള്ള ഭക്ഷണം ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു. പ്രോട്ടീനും നാരുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. പഞ്ചസാര, എണ്ണ മുതലായവ ഒഴിവാക്കി ഉയർന്ന കലോറി അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയത് പ്രയോജനം ചെയ്തു ഡെയ്ലി സ്റ്റെപ്സ് ദിവസവും 10,000 സ്റ്റെപ് എങ്കിലും നടന്നു. ഫോൺ ചെയ്യുമ്പോൾ നടന്നുക്കൊണ്ട് സംസാരിക്കുന്നത് ശീലമാക്കി. ഹൈഡ്രേഷൻ വെള്ളം നിർണായകമാണ്. ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തി. സ്ഥിരത ഭക്ഷണക്രമത്തിലും വർക്കൗട്ടുകളിലും സ്ഥിരത പുലർത്തുന്നില്ലെങ്കിൽ, ഒന്നോ രണ്ടോ ദിവസം എത്ര കഠിനാധ്വാനം ചെയ്താലും ഫലം ഉണ്ടാവില്ല. ഭക്ഷണത്തിന്റെ അളവ് കൂടുതൽ കലേറി അടങ്ങിയ ഭക്ഷണം ഉയർന്ന അളവിൽ കഴിക്കുന്നത് ഒഴിവാക്കുക. താരതമ്യങ്ങൾ ഒഴിവാക്കുക മറ്റാരാൾ പിന്തുടരുന്ന മാർഗങ്ങളുമായി നിങ്ങളുടെ രീതി താരതമ്യം ചെയ്യാതെയിരിക്കുക. ഓരോരുത്തരും വ്യത്യസ്തരാണ്. ഓരോ വ്യക്തിയിലും ഫലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ക്ഷമ പെട്ടെന്നുള്ള ഫലങ്ങൾ പ്രതീക്ഷിക്കരുത്. ഉദാഹരണത്തിന്, ഒരു മാസത്തിനുള്ളിൽ 7 കിലോ കുറയ്ക്കാൻ ലക്ഷ്യമിടുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള സുസ്ഥിരമോ ആരോഗ്യകരമോ ആയ സമീപനമല്ല.