Home Health ചർമ്മാരോഗ്യത്തിന് ഇവയിൽ ഏത് ജ്യൂസ് നിങ്ങൾ തിരഞ്ഞെടുക്കും?

ചർമ്മാരോഗ്യത്തിന് ഇവയിൽ ഏത് ജ്യൂസ് നിങ്ങൾ തിരഞ്ഞെടുക്കും?

ചർമ്മ സംരക്ഷണത്തിന് പുറമേ മാത്രമല്ല അകമേ നിന്നും പരിചരണം ആവശ്യമാണ്. അതിനായി നിങ്ങളെ സഹായിച്ചേക്കാവുന്ന പോഷക സമൃദ്ധമായ ജ്യൂസുകൾ ഏതൊക്കെ എന്ന് പരിചയപ്പെടാം ആപ്പിൾ ദിവസവും ആപ്പിൾ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കുന്നതിന് സഹായിക്കും. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിനുകളും അതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രകൃതി ദത്തമായ ഒരു തിളക്കം ചർമ്മം കൈവരിക്കുന്നു. കാരറ്റ് തെളിച്ചമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് കാരറ്റ് ഏറെ ഗുണകരമായിരിക്കും. ധാരാളം ബീറ്റാ കരോട്ടിനും വിറ്റാമിൻ സിയും കാരറ്റിൽ അടങ്ങിയിട്ടയുണ്ട്. ഇത് സൂര്യൻ്റെ ഹാനികരമായ രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നു. ഓറഞ്ച് ജ്യൂസ് മുഖുക്കുരു ഇല്ലാതാക്കി ചർമ്മത്തിൽ അമിതമായി ഉണ്ടാകുന്ന എണ്ണ മയം കുറയ്ക്കുന്നതിന് ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് സഹായിക്കുന്നു. ഇത് ചർമ്മ സുഷിരങ്ങളെ തുറന്ന് അഴുക്കും മറ്റും പുറന്തള്ളി വിണ്ടുകീറുന്നതും മുഖക്കുരും ഇല്ലാതാക്കുന്നു. പാലക്ക് ചീര ജ്യൂസ് പച്ചിലകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ധാതുക്കൾ, എന്നിങ്ങനെ ചർമ്മാരോഗ്യത്തിന് ഗുണകരമായ ധാരാളം ധാതുക്കൾ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്.

Comments

Please log in to post your comments.