അൽമാര ബൈ പുളിമൂട്ടിൽ സിൽക്സ് കൊച്ചിയിലേക്ക്
കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പുളിമൂട്ടിൽ സിൽക്സ് ട്രെൻഡി ഡിസൈനുകളും വലിയ കളക്ഷനുകളുമായി ഒരുക്കുന്ന അൽമാരയുടെ പുതിയ ഷോറൂം കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ ടി. ജെ വിനോദ്, ഉമ തോമസ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, കോട്ടയം ആർച്ച് ബിഷപ്പ് റവ. മാർ മാത്യു മൂലക്കാട്ട് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ അഞ്ചിന് രാവിലെ പത്തിന് ഉദ്ഘാടനം നടക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് റവ. ഡോ. ജോസഫ് കളത്തിപറമ്പിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും. പുതുമയുള്ള ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്കായി അൽമാരയിൽ ഒരുക്കിയിരിക്കുന്നത്. വെഡ്ഡിംഗ് ഫാഷനുകളുടെയും ഡെയ്ലി വെയർ ഫാഷനുകളുടെയും വലിയ ലോകമാണ് അൽമാര. ഒരു ലക്ഷം ചതുരശ്ര അടിയിൽ ആറ് നിലകളിലായി വുമെൻ, മെൻസ് വെയറുകളുടെ വലിയ കളക്ഷനുണ്ടാകും.