സുമൻ കുമാറിന് 10 വിക്കറ്റ്
ന്യൂഡൽഹി: ആണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരെ ഒരിന്നിംഗ്‌സിലെ 10 വിക്കറ്റു വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാറിന്റെ സുമൻ കുമാർ. ബിഹാർ ഒന്നാം ഇന്നിംഗ്‌സിൽ 467 റൺസ് നേടിയിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ രാജസ്ഥാന്റെ പത്ത് വിക്കറ്രുകളും ഹാട്രിക്ക് ഉൾപ്പെടെ സുമൻ സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാൻ 182 റൺസിന് ഒന്നാം ഇന്നിംഗ്സിൽ ഓൾഔട്ടായി.
Tags: