ഫിഫ ദ ബെസ്റ്റ്: പട്ടികയിൽ മെസിയും
സൂറിച്ച്: ദ ബെസ്റ്റ് ഫിഫ 2024 പുരുഷ ഫുട്ബോളറിനുള്ള അന്തിമ പട്ടികയിൽ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇടംപിടിച്ചു. അതേസമയം, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടം ലഭിച്ചില്ല. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലാണ് ദ ബെസ്റ്റ് ഫിഫ 2023 ജേതാവായ ലയണൽ മെസി. ദ ബെസ്റ്റ് അന്തിമ പട്ടികയിൽ യൂറോപ്യൻ ക്ലബ്ബുകൾക്കു പുറത്തുനിന്ന് ഉൾപ്പെട്ട ഏക താരമാണ് ലയണൽ മെസി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2024 ബലോണ്‍ ദോർ പട്ടികയിൽ മെസി ഇടം നേടിയിരുന്നില്ല എന്നതും ശ്രദ്ധേയം. ടോണി ക്രൂസ് വിരമിച്ച ജർമൻ താരം ടോണി ക്രൂസും 2024 ദ ബെസ്റ്റ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ താരങ്ങൾ ഇവർ: ഡാനി കാർവഹാൽ (റയൽ മാഡ്രിഡ്), എർലിംഗ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഫെഡെറിക്കോ വാൽവെർഡെ (റയൽ മാഡ്രിഡ്), ഫ്ളോറിയൻ വിറ്റ്സ് (ബയേൽ ലെവർകൂസെൻ), ജൂഡ് ബെല്ലിങ്ഗം (റയൽ മാഡ്രിഡ്), കിലിയൻ എംബപ്പെ (റയൽ മാഡ്രിഡ്, പിഎസ്ജി), ലാമിൻ യമാൽ (ബാഴ്സലോണ), ലയണൽ മെസി (ഇന്റർ മയാമി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ടോണി ക്രൂസ് (റയൽ മാഡ്രിഡ്), വിനീഷ്യസ് ജൂണിയർ (റയൽ മാഡ്രിഡ്).