Home Sports ഗിനിയയിൽ ഫുട്ബാൾ മത്സരത്തിനിടെ ലഹള :56 മരണം

ഗിനിയയിൽ ഫുട്ബാൾ മത്സരത്തിനിടെ ലഹള :56 മരണം

കൊ​ണാ​ക്രി​:​ ​ഗി​നി​യി​ലെ​ ​എ​ൻ​സെ​റോ​കോ​റി​ൽ​ ​ന​ട​ന്ന​ ​ഫു​ട്ബോ​ൾ​ ​മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ 56​ ​പേ​ർ​ ​മ​രി​ച്ച​താ​യി​ ​ഗ​വ​ൺ​മെ​ന്റ്.​ ​നി​ര​വ​ധി​പ്പേ​ർ​ക്ക് ​പ​രി​ക്കു​മേ​റ്റു.​ ​പ്ര​ധാ​ന​ ​മ​ന്ത്രി അ​മ​ദൗ​ ​ഔ​റി​ബാ​യാ​ണ് ​എ​ക്സി​ലൂ​ടെ​ ​ഈ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ട​ത്.​ ​എ​ന്നാ​ൽ​ ​മ​ര​ണ​ ​സം​ഖ്യ​ ​നൂ​റി​ല​ധി​ക​മാ​ണെ​ന്നാ​ണ് ​സ്ഥി​രീ​ക​രി​ക്കാ​ത്ത​ ​ക​ണ​ക്കു​ക​ൾ.​ ​എ​ൻ​സെ​റോ​കോർ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​വൈ​കി​ട്ട് ​ന​ട​ന്ന​ ​ലാബെ ​ക്ല​ബും​ ​എ​ൻ​സെ​റോകോർ​ ​എ​ഫ്.​സി​യും​ ​ത​മ്മി​ൽ​ ​ന​ട​ന്ന​ ​പ്രാ​ദേ​ശി​ക​ ​മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ​സം​ഭ​വം.​ ആയിരക്കണക്കിനാളുകൾ മത്സരം കാണാനെത്തിയിരുന്നു. ഗി​നി​യ​യി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​​​ ​ന​ഗ​ര​മാ​ണ് ​എ​ൻ​സെ​റോ​കോ​ർ.​ ​ പ്രസിഡന്റിനായി നടത്തിയ മത്സരം ​ഗി​നി​​യു​ടെ താത്കാലിക​ ​പ്ര​സി​ഡ​ന്റും​ ​മി​ലി​ട്ട​റി​ ​ലീ​ഡ​റു​മാ​യ​ ​മ​മാ​ഡി​ ​ഡൗം​ബൂയയ്‌​ക്ക് ​ആ​ദ​ര​മാ​യി​ ​ന​ട​ത്തി​യ​ ​മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.​ ​ റഫറിയുടെ തീരുമാനം പ്രകോപനമായി റ​ഫ​റി​യു​ടെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​പ്ര​കോ​പി​ത​രാ​യാ​ണ് ​കാ​ണി​ക​ൾ​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ട​ത്.​ ​സന്ദർശക ടീമായ ലേബിന്റെ രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകുകയും എൻസെറോകോറിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്‌തതോടെയാണ് സംഘർഷം തുടങ്ങിയതെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെതിരെ ലേബിന്റെ ആരാധകർ പ്രതിഷേധം തുടങ്ങി. ലേബിന്റെ ആരാധകർ മൈതാനത്തേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞെന്നും പിന്നാലെ പൊലീസ് ലേബിന്റെ ആരാധകർക്ക് നേരെ ടിയർ ഗ്യസ് പ്രയോഗിച്ചെന്നുമാണ് അറിയുന്നത്. തുടർന്ന് ഇ​രു​ടീ​മി​ന്റെ​യും​ ​ആ​രാ​ധ​ക​ർ​ ​ഗ്രൗ​ണ്ട് ​കൈ​യേ​റി​ ​പ​ര​സ്പ​രം​ ​ആ​ക്ര​മ​ണം അഴിച്ചുവിട്ടു.​ സം​ഘ​ർ​ഷം​ ​തെ​രു​വി​ലേ​ക്കും​ ​വ്യാ​പി​ച്ചു.​ ​എ​ൻ​സെ​കോറിലെ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നും​ ​അ​ക്ര​മി​ക​ൾ​ ​തീ​യി​ട്ടു.​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ ​പെ​ട്ടാ​ണ് ​കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​പ്പേ​ർ​ ​മ​രി​ച്ച​ത്.​ സ്റ്റേഡിയത്തിന് ഒരു പ്രവേശനകവാടമേ ഉണ്ടായിരുന്നുള്ളൂവെന്നും പൂർത്തിയാകാത്ത പ്രോജക്ടാണ് ഇതെന്നും പ്രദേശവാസി പറഞ്ഞു. ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​വ​ൻ​ ​തോ​തി​ൽ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​​സ്റ്റേഡിയത്തിന് പുറത്ത് ആളുകൾ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതും ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് പലവീഡിയോയിലുമുള്ളത്. അ​തേ​സ​മ​യം എ​ൻ​സെ​റോ​കോ​റിലെ​ ​മോ​ർ​ച്ച​റി​ ​നി​റ​ഞ്ഞ​തി​നാ​ൽ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ആ​ശു​പ​ത്രി​ ​വ​രാ​ന്ത​യി​ൽ​ ​നി​ര​യാ​യി​ ​കി​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും​ ​നൂ​റി​ല​ധി​കം​ ​പേ​ർ​ ​മ​രി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും​ ​കാ​ഴ്ച​ക​ൾ​ ​ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും​ ​ഇവിടത്തെ ഡോ​ക്ട​ർ​ പ​റ​ഞ്ഞ​താ​യി​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​യാ​യ​ ​എ.​എ​ഫ്.​പി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു. 2021​ൽ​ ​പ​ട്ടാ​ള​ ​അ​ട്ടി​മ​റി​യി​ലൂ​ടെ​ ​ആ​ൽ​ഫ​ ​കോ​ണ്ടെ​യെ​ ​പു​റ​ത്താ​ക്കി​ മ​മാ​ഡി​ ​ഡൗം​ബൂയ​ ​പ്ര​സി​ഡ​ന്റാ​യി​ ​സ്വ​യം​ ​അ​വ​രോ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള​ ​ബ​ഹു​മാ​നാ​ർ​ത്ഥ​മാ​ണ് ​ടൂ​ർ​ണ​മെ​ന്റ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും​ ​രാ​ജ്യ​ത്ത് ​വി​വി​ധി​യി​ട​ങ്ങ​ളി​ൽ​ ​ഇ​തു​പോ​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​പ്രാ​ദേ​ശി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ടു​ ​ചെ​യ്യു​ന്നു.​ ​രാ​ജ്യ​ത്ത് ​ന​ട​ക്ക​ാനി​രി​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ഇ​ങ്ങ​നെ​ ​ഫു​ട്ബോ​ൾ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ​വി​വ​രം. 1891​ ​മു​ത​ൽ​ ​ഫ്ര​ഞ്ച് ​അ​ധീ​ന​ത​യി​ലാ​യി​രു​ന്ന​ ​ഗി​നി​ 1958​ലാ​ണു​ ​സ്വാ​ത​ന്ത്യംം​ ​നേ​ടി​യ​ത്.​ ​ജ​നാ​ധി​പ​ത്യ​ ​രീ​തി​യി​ലു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​ദ്യ​മാ​യി​ ​ന​ട​ന്ന​ത് 2010​ലാ​ണ്.​ ​അ​ന്ന് ​ജ​യി​ച്ച് ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​കോ​ണ്ടെ​യെ​യാ​ണ് ​മ​മാ​ദി​ ​പു​റ​ത്താ​ക്കി​യ​ത്.

Tags:

Comments

Please log in to post your comments.