അബൂദബി കെ.എം.സി.സി വാക്കത്തൺ ഇന്ന്
അബൂദബി: 53ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അബൂദബി സംസ്ഥാന കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാക്കത്തൺ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അബൂദബി കോർണിഷ് ഹിൽറ്റൺ ഹോട്ടലിന് എതിർവശത്തുനിന്ന് ആരംഭിക്കും. വിവിധ ജില്ല കമ്മിറ്റികൾക്കും വനിത വിങ്ങിനും കീഴിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന വാക്കത്തണിന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊഴുപ്പേകും. കഴിഞ്ഞ വർഷവും യു.എ.ഇ ദേശീയ ദിനത്തിൽ അബൂദബി കെ.എം.സി.സി സംഘടിപ്പിച്ച വാക്കത്തണിലേക്ക് സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് എത്തിയത്.
Tags: