Home latest ഇന്ത്യൻ വംശജൻ കശ്യപ് പട്ടേൽ എഫ്.ബി.ഐയുടെ പുതിയ ഡയറക്ടർ; ’അമേരിക്ക ഫസ്റ്റ്’ പോരാളിയെന്ന് ട്രംപിന്‍റെ പ്രശംസ

ഇന്ത്യൻ വംശജൻ കശ്യപ് പട്ടേൽ എഫ്.ബി.ഐയുടെ പുതിയ ഡയറക്ടർ; ’അമേരിക്ക ഫസ്റ്റ്’ പോരാളിയെന്ന് ട്രംപിന്‍റെ പ്രശംസ

വാഷിങ്ടൺ ഡിസി: ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിനെ (കാശ് പട്ടേൽ) അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) പുതിയ ഡയറക്ടർ ആ‍യി നിയമിച്ചു. നിയുക്ത പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നാമനിർദേശം ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയാണ് നിയമന വാർത്ത ട്രംപ് പുറത്തുവിട്ടത്. വർധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനൽ സംഘങ്ങൾ, യു.എസ് അതിർത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് പ്രധാന ചുമതലകൾ. ട്രംപിന്‍റെ ആദ്യ സർക്കാറിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികൾ കാശ് പട്ടേൽ വഹിച്ചിട്ടുണ്ട്. അഴിമതി തുറന്നു കാട്ടുന്നതിനും നീതി സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്‍റെ കരിയർ ചെലവഴിച്ച ‘അമേരിക്ക ഫസ്റ്റ്’ പോരാളി എന്നാണ് കാഷ് പട്ടേലിനെ ട്രംപ് വിശേഷിപ്പിച്ചത്. കാഷ് മികച്ച അഭിഭാഷകനും അന്വേഷകനുമാണ്. സത്യം, ഉത്തരവാദിത്തം, ഭരണഘടന എന്നിവയുടെ വക്താവായി നിലകൊള്ളുന്ന കാഷ്, റഷ്യയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചു. തന്‍റെ ആദ്യ സർക്കാറിൽ കാഷ് അവിശ്വസനീയമായ സേവനം കാഴ്ചവെച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ജ​യ് ഭ​ട്ടാ​ചാ​ര്യ​യെ അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി ട്രം​പ് നാമനിർദേശം ചെയ്തിരുന്നു. രാ​ജ്യ​ത്ത് ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​ന്റെ​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന്റെ​യും പ്ര​ധാ​ന ചു​മ​ത​ല​യി​ലാ​കും ജ​യ് ഭ​ട്ടാ​ചാ​ര്യ​യു​ടെ നി​യ​മ​നം. ട്രം​പി​നു​കീ​ഴി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് ഇ​ത്ര​യും ഉ​യ​ർ​ന്ന പ​ദ​വി​യി​ലെ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം. വി​വേ​ക് രാ​മ​സ്വാ​മി സ​ർ​ക്കാ​ർ ഭ​ര​ണ​ക്ഷ​മ​ത വ​കു​പ്പി​ൽ ഇ​ലോ​ൺ മ​സ്കി​നൊ​പ്പം തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. മുൻ ഫ്ലോറിഡ അറ്റോണി ജനറലായ ​പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായും വേൾഡ് റെസ്റ്റ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ലു.ഡബ്ല്യു.ഇ) മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ വിദ്യാഭ്യാസ മേധാവിയായും യു.എസ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​യ ഫെ​ഡ​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മീ​ഷ​ൻ (എ​ഫ്.​സി.​സി) ചെ​യ​ർ​മാ​നാ​യി ബ്ര​ൻ​ഡ​ൻ കാ​റി​നെയും ട്രംപ് നിയമിച്ചിരുന്നു.

Comments

Please log in to post your comments.