World Aids Day 2024: കോണ്ടം ഉപയോഗിച്ചാൽ എയ്ഡ്സ് തടയാൻ കഴിയുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
എച്ച്ഐവി അണുബാധ മൂലം ഉണ്ടാകുന്ന എയ്ഡ്സ് ഒരു കാലത്ത് മനുഷ്യരാശിയെ ഒരുപാട് ഭയപ്പെടുത്തിയിരുന്ന ഒന്നാണ്. വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് എച്ച്ഐവി കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും വൈദ്യശാസ്ത്രം ഒരുപാട് പുരോഗമിച്ചു. രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അസുഖം ചികിത്സിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന സ്ഥിതിയിലേക്ക് എത്തി കഴിഞ്ഞു. ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി എന്നറിയപ്പെടുന്ന വൈറസാണ് എയ്ഡ്സിലേക്ക് നയിക്കുന്നത്. ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷിയെ ഗണ്യമായി കുറയ്ക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് ഈ വൈറസ് വ്യാപിക്കുന്നത്. എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 6 മുതൽ 12 ആഴ്ച വരെ പരിശോധനയിൽ രോഗബാധ കണ്ടെത്താൻ കഴിയില്ല. രോഗ ലക്ഷണങ്ങളും ഉണ്ടാകില്ല. ഈ ഘട്ടത്തെ വിൻഡോ പീരിയഡ് എന്നാണ് പറയുന്നത്. രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗിക ബന്ധം, രോഗം ബാധിച്ചവരിൽ നിന്നും രക്തം സ്വീകരിക്കുക, അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുക എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുക. ഗർഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിച്ചാൽ എയ്ഡ്സ് തടയാൻ കഴിയുമോ? രോഗബാധിതരായ ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, ഇൻജെക്ഷൻ സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയും തുടങ്ങി പലതരത്തിൽ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാം. എന്നാൽ, എയ്ഡ്സ് ഏറ്റവും കൂടുതലായി പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. എയ്ഡ്സ് ബാധിതനായ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് രോഗം മറ്റൊരാളിലേക്ക് പടരാൻ കാരണമാക്കുന്നു. രോഗ ബാധിതനായ ഒരാളുമായി ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഗർഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിച്ചാൽ രോഗം പടരുന്നത് തടയാൻ കഴിയുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ, ലൈംഗികമായി പകരുന്ന രോഗങ്ങളിൽ (എസ്ടിഡി) നിന്നും ഗര്‍ഭനിരോധനോപാധികള്‍ക്ക് നൂറുശതമാനം സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എയ്ഡ്സ് രോഗിയുമായുള്ള ലൈംഗികബന്ധം വേറൊരാളിലേക്ക് രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കോണ്ടം ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പാകപ്പിഴകൾ, അല്ലെങ്കിൽ കോണ്ടം പൊട്ടിപോകുക തുടങ്ങിയ സാധ്യതകൾ നമുക്ക് തള്ളിക്കളയാൻ കഴിയില്ല. ഇങ്ങനെ സംഭവിച്ചാൽ ആ രോഗം മറ്റൊരാളിലേക്ക് കൂടി എത്താൻ കാരണമായേക്കും. ഇത്രയും ചെറിയ ജീവി രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നതെങ്ങനെ? ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി കൊണ്ടുണ്ടാവുന്ന അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം ആണ് എയ്ഡ്സ്. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും ക്രോമോസോംസ് അടങ്ങിയിട്ടുണ്ട്. ഓരോ ക്രോമോസോമിലും 25,000 ജീനുകളുമുണ്ട്. ഈ ഓരോ ജീനുകളിലും ഏകദേശം രണ്ട് മില്യൺ ഡിഎൻഎ ബേസുകൾ വരെയുണ്ട്. ഒരു ഡിഎൻഎ ബേസിന്റെ ആകൃതിയിൽ ഉള്ള -100 നാനോമീറ്റർ ഡയമീറ്റർ മാത്രം വലിപ്പമുള്ള ഒരു കോൺ ഷേപ്പ് ആർഎൻഎ ജീനോം ആണ് എച്ച്ഐവി വൈറസ്. ഇത്രയും ചെറിയ ഒരു ജീവിക്കാണ് മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ആകെ തകിടം മറിക്കാനുള്ള കഴിവുള്ളത്. എച്ച്ഐവി വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ അത് വിപിയു എന്നൊരു പ്രോട്ടീൻ ഉത്പാദിപ്പിക്കും. ഇത് ടി സെല്ലുമായി കണക്റ്റ് ചെയ്യുന്നതോടെ നമ്മുടെ കോശങ്ങളുടെ പ്രവർത്തനത്തിന്റെ നിയന്ത്രണം ഇവ ഏറ്റെടുക്കും. അതോടെ രോഗപ്രതിരോധ സംവിധാനം തകരാറിൽ ആവുകയും, എച്ച്ഐവി വെെറസുകൾ പെറ്റുപെരുകുകാൻ തുടങ്ങുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടെങ്കിലും വെെറസ് ഉള്ളിൽ കടക്കുന്നതോടെ ഇമ്മ്യൂൺ സംവിധാനം മൊത്തം തകരാറിലാവുന്നു. വിട്ടുവിട്ടുള്ള പനി, ശരീരം മെലിയുക, വയറിളക്കം, അമിതമായ ക്ഷീണം, ശരീരത്തിലെ ലിംഫ് ഗ്ലാൻഡ്സ് വീർക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതിന് ആന്റി റിട്രോവൈറൽ തെറാപ്പി എന്ന ഫലപ്രദമായ ചികിത്സ പ്രാബല്യത്തിൽ ഉണ്ട്. കൂടാതെ, എയ്ഡ്സിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. എയ്ഡ്സ് പകരുന്നത് വഴികൾ അറിയാം രക്തം, ഉമിനീർ, വജിനൽ ഫ്ലൂയിഡ്, മുലപ്പാൽ, ബീജം എന്നിവയിലൂടെ എയ്ഡ്സ് പകരുന്നു. എയ്ഡ്സ് രോഗിയുടെ രക്തം സ്വീകരിക്കുകയോ അല്ലെങ്കിൽ എയ്ഡ്സ് രോഗിയായ അമ്മയിൽ നിന്നും ഗർഭം ധരിക്കുകയോ ചെയ്യുമ്പോൾ കുഞ്ഞിനും എയ്ഡ്സ് ഉണ്ടാവാം. എയ്ഡ്സ് രോഗിയുമായുള്ള ലെെംഗിക ബന്ധത്തിലൂടെ ഈ രോഗം വേഗം പിടിപെടാം. കോണ്ടം ഉപയോഗിക്കുന്നത് ഒരു പരിധി വരെ സംരക്ഷണം നൽകുന്നുണ്ടെങ്കിലും ഉറപ്പ് നൽകാൻ സാധിക്കില്ല. ചെറിയ മുറിവുകളിലൂടെയും എയ്ഡ്സ് പകരം സാധ്യതയുണ്ട്. ബീജം