ഹമദ് വിമാനത്താവളത്തിൽ ലഹരി വസ്തുക്കൾ പിടികൂടി
ദോഹ: ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽനിന്ന് 3.4 കിലോഗ്രാം ലഹരിവസ്തുക്കൾ പിടികൂടി ഖത്തർ കസ്റ്റംസ് വിഭാഗം. യാത്രക്കാരന്റെ ട്രോളി ബാഗിന്റെ അടിഭാഗത്തായി ഒളിപ്പിച്ചുവെച്ച നിലയിലാണ് മെത്തഫിറ്റാമിൻ അധികൃതർ പിടികൂടിയത്. യാത്രക്കാരനെ പിടികൂടുന്നതിന്റെയും ബാഗിൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിന്റെയും ദൃശ്യങ്ങൾ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. രാജ്യത്തേക്ക് ലഹരി വസ്തുക്കൾ കടത്തരുതെന്ന് അധികൃതരുടെ ആവർത്തിച്ച ഓർമപ്പെടുത്തലുകൾക്കിടയിലാണ് സംഭവങ്ങൾ ആവർത്തിക്കുന്നത്.
Tags: