നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ
പത്തനംതിട്ട: നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും. പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യണം. രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്. മലയാളികള്‍ ഏറെയുള്ള രാജ്യമെന്നനിലയിലാണ് യു.എ.ഇ.യ്ക്ക് പരിഗണന കിട്ടിയത്. ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബി.എസ്.എന്‍.എല്‍. ഉദ്ദേശിക്കുന്നത്.