Home Technology ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ സെയിലുകൾ തുടരുന്നു..; ഒരുപാട് ഉപകരണങ്ങൾക്ക് വമ്പൻ ഓഫറുകൾ

ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ സെയിലുകൾ തുടരുന്നു..; ഒരുപാട് ഉപകരണങ്ങൾക്ക് വമ്പൻ ഓഫറുകൾ

ബ്ലാക്ക് ഫ്രൈഡേ ഓഫറുകൽ ആമസോണിൽ അവസാനിച്ചിട്ടില്ല. ഇന്നും നാളെയുമായി മികച്ച ഓഫറിൽ ഒരുപാട് പ്രൊഡക്ടുകൾ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആമസോണിൽ നിലവിൽ ലഭിക്കുന്ന മികച്ച ഓഫറിൽ ലഭിക്കുന്ന ഉപകരണങ്ങൾ. ഫൈവ് ജി ഫോണുകളുടെ ഒരു വമ്പൻ ശേഖരണം തന്നെ ഈ ഓഫർ സെയിലിൽ ലഭിക്കുന്നതാണ്. ഐക്യൂ, വൺപ്ലസ്, റിയൽമി എന്നിവയുടെ സ്മാർട്ട് ഫോണുകളാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളായ ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ക്യാമറകൾ എന്നിവയെല്ലാം ഓഫറിൽ ലഭിക്കുന്നതാണ്. വീട്ടിലേക്ക് ആവശ്യമായ എല്ലാ തരത്തിലുള്ള സ്മാർട്ട് ടിവികൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സാംസങ്, സോണി, റെഡ്മി തുടങ്ങിയ പ്രധാനപ്പെട്ട കമ്പനികളുടെയെല്ലാം തന്നെ മികച്ച ടിവികൾ ഓഫറിൽ ലഭിക്കുന്നുണ്ട്. വീടിന് ആവശ്യമായ എല്ലാ തരത്തിലുള്ള ഉത്പന്നങ്ങൾക്കും നിലവിൽ ഓഫറുണ്ട്. വീടിനകത്തും പുറത്തും വേണ്ടിവരുന്ന ഉപകരണങ്ങൾക്കാണ് ഓഫർ ലഭിക്കുന്നത്. വാച്ച്, സൺഗ്ലാസുകൾ, സ്പ്രേ, ബാഗ്, ഷൂസ്. അത്തരത്തിലുള്ള എല്ലാ പ്രൊഡക്ടിനും മികച്ച ഓഫർ ലഭിക്കുന്നതാണ്. ഗെയ്മർമാരുടെ ഇടയിൽ ഏറ്റവും ചർച്ചയാകുന്ന ഉപകരണമാണ് പ്ലേസ്റ്റേഷനുകൾ. ഇതിന്‍റെ ഭാഗമായ ഗെയിം സി.ഡികളും, ജോയിസ്റ്റിക്കുമെല്ലാം നിലവിൽ ഓഫറിലൂടെ വാങ്ങിക്കാവുന്നതാണ്.

Comments

Please log in to post your comments.