ലബനാന് സഹായം തുടർന്ന് ഖത്തർ
ദോഹ: ഇസ്രായേൽ ആക്രമണങ്ങളിൽ ദുരിതത്തിലായ ലബനാനിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്. യുദ്ധം ആരംഭിച്ചതിനു ശേഷം തുടരുന്ന സഹായങ്ങളുടെ തുടർച്ചയായി മരുന്ന്, ആശുപത്രി സംവിധാനങ്ങൾ, അവശ്യ വസ്തുക്കൾ എന്നി വഹിച്ച ഖത്തരി അമിരി വ്യോമസേന വിമാനം ബൈറൂതിലെ റഫീഖ് ഹരിരി വിമാനത്താവളത്തിലെത്തി.