അമീർ ഇന്ന് ബ്രിട്ടനിലേക്ക്
ദോഹ: ഔദ്യോഗിക സന്ദർശനാർഥം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി തിങ്കളാഴ്ച ബ്രിട്ടനിലേക്ക്. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് അമീറിന്റെയും, പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽ ഥാനിയുടെയും ബ്രിട്ടീഷ് സന്ദർശനം. ചാൾസ് രാജാവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയും സന്ദർശന സംഘത്തിലുണ്ട്.
Tags: